cyam against BS 4 Pollution Control criteria

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ ബി.എസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡം നടപ്പാക്കുന്നതിനെതിരെ വാഹന നിര്‍മാണക്കമ്പനികളുടെ സംഘടനയായ സിയാം സുപ്രീംകോടതിയില്‍.

മാര്‍ച്ച് 31 വരെ ബി.എസ്. 3 എന്‍ജിനുകള്‍ നിര്‍മിക്കുന്നതിന് വിലക്കില്ലെന്നും ഇവ ഏപ്രില്‍ ഒന്നിനുശേഷവും വില്‍ക്കാന്‍ അനുവദിക്കണമെന്നുമാണ് വാഹന നിര്‍മാണക്കമ്പനികളുടെ ആവശ്യം.അതേസമയം, വിറ്റുതീരാത്ത ബി.എസ്. 3 വാഹനങ്ങളുടെ കണക്കറിയിക്കാന്‍ നിര്‍മാതാക്കളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ബി.എസ്4 പാലിക്കാത്ത വാഹനങ്ങള്‍ മാര്‍ച്ച് 31ന് ശേഷം വില്‍ക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

ബി.എസ്.4 അല്ലാത്ത വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കാനോ രജിസ്റ്റര്‍ ചെയ്യാനോ അനുവദിക്കില്ലെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. 2015 ആഗസ്തില്‍ സര്‍ക്കാരും ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു.

കേസ് മാര്‍ച്ച് 24ന് വീണ്ടും പരിഗണിക്കും.

Top