Currency in surplus, ATMs being monitored daily, says Arun Jaitley

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കറന്‍സി ശേഖരം ഇപ്പോള്‍ അധികമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലടക്കം നിരവധി എടിഎമ്മുകളില്‍ പണമില്ലാത്തതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

എടിഎമ്മിലെ പണത്തെ സംബന്ധിച്ച് സാമ്പത്തിക സേവന വകുപ്പ് പരിശോധിച്ചുവരികയാണ്. ചിലയിടങ്ങളില്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ദിവസേന ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ശ്രമം തുടരുകയാണന്നും ജയറ്റ്‌ലി പറഞ്ഞു.

എടിഎമ്മുകളില്‍ പണത്തിന്റെ ദൗര്‍ലഭ്യമില്ലെന്ന ധനമന്ത്രിയുടെ വാക്കുകള്‍ സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി അന്‍ജുലി ചിബ് ദുഗ്ഗല്‍ ആവര്‍ത്തിച്ചു.

Top