നോട്ട് അസാധുവാക്കല്‍ : പിഴയായി സമാഹരിച്ചത് 6000 കോടി രൂപ

currency-

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പഴയ നോട്ടുകള്‍ ബാങ്കില്‍ ശേഖരിച്ചപ്പോള്‍ പിഴയായി സമാഹരിച്ചത് 6000 കോടി രൂപ.

കള്ളപ്പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ വൈസ് ചെയര്‍മാന്‍ അര്‍ജിത് പസായത്താണ് ഇക്കാര്യം വ്യക്തമാക്കിയത്‌.

കറന്‍സി റദ്ദാക്കിയപ്പോള്‍ വലിയ തുകകള്‍ നിക്ഷേപിച്ചവരില്‍നിന്നു മാത്രം ഈടാക്കിയ പിഴത്തുകയാണ് 6000 കോടി.

60 ശതമാനം പിഴയായി നല്കണമെന്നുള്ള തീരുമാനം 75 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.Back to top