currency ban; rbi refuses to give reason

ന്യൂഡല്‍ഹി :രാജ്യത്ത് നിന്നും 1000,500 രൂപ നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കാനുള്ള കാരണം ഇപ്പോള്‍ പൊതുജനം അറിയാനുള്ളതല്ലെന്ന് റിസര്‍വ് ബാങ്ക്.

പ്രശ്‌നം എന്നു പരിഹരിക്കാന്‍ കഴിയുമെന്നു ജനത്തെ ഇപ്പോള്‍ അറിയിക്കാനാവില്ലെന്നും ബാങ്ക് വ്യക്തമാക്കി.

നോട്ട് അസാധുവാക്കി 50 ദിവസം പിന്നിടുമ്പോള്‍, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു റിസര്‍വ് ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാട് എടുത്തത്.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം എടുത്ത യോഗത്തിന്റെ മിനിറ്റ്‌സ് വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് ആവശ്യപ്പെട്ടപ്പോഴും വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി.

തീരുമാനത്തിനെതിരെ താന്‍ അപ്പീല്‍ നല്‍കുമെന്നു വെങ്കടേഷ് അറിയിച്ചു. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്തയ്‌ക്കെതിരാണു റിസര്‍വ് ബാങ്കിന്റെ നിലപാടെന്നു മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ശൈലേഷ് ഗാന്ധി അഭിപ്രായപ്പെട്ടു.

ഇതിനെതിരെ താന്‍ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top