നിയന്ത്രണം നഷ്ടമായി; 2500 യാത്രക്കാരുമായി ആഡംബര കപ്പല്‍ തുറമുഖത്തേക്ക് ഇടിച്ചു കയറി

ship123

ഹോണ്ടുറാസ്: ആഡംബര കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ടു തുറമുഖത്തേക്ക് ഇടിച്ചു കയറി. ഹോണ്ടുറാസ് തീരത്തു വച്ച് എം എസ് സി അര്‍മോണിയ എന്ന് ക്രൂയിസ് വിനോദയാത്ര കപ്പലാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ആളപായമില്ല. 2500 യാത്രക്കാരുമായി വന്ന ഭീമന്‍ കപ്പലാണ് തുറമുഖത്തേക്ക് ഇടിച്ചു കയറിയത്. കരിബിയന്‍ ഐലന്റുകളില്‍ ഉല്ലാസയാത്ര നടത്തുകയായിരുന്നു കപ്പല്‍.

സാങ്കേതിക തകരാറു കാരണമാണ് കപ്പലിന്റെ നിയന്ത്രണം നഷ്ടമായതെന്നും അതുകൊണ്ടാണ് നിര്‍ത്താന്‍ സാധിക്കാതെ വന്നതെന്നും കപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

കപ്പലിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 177 അടി ഉയരവും 825 അടി നീളവുമുള്ള കപ്പലിന് 9 നിലകളാണ് ഉള്ളത്. 3000 അധികം ആളുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. 65,000 ടണ്‍ ആണ് ഭാരം.

Top