crude oil prize increased

ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റം രാജ്യത്ത് നാണയപ്പെരുപ്പം കൂടുന്നു. മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജനുവരിയില്‍ 5.25 ശതമാനത്തിലേക്കു കയറി.

2014 ജൂലൈക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സൂചിക 1.07 ശതമാനം താഴ്ന്ന സ്ഥാനത്താണ് ഈ കയറ്റം.

ജനുവരിയിലെ ചില്ലറ വില ആധാരമാക്കിയുള്ള വിലക്കയറ്റം അഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയായ 3.17 ശതമാനത്തില്‍ എത്തിയപ്പോഴാണ് മൊത്തവിലയിലെ ഈ കയറ്റം.

ചില്ലറ വില സൂചികയിലും ഭക്ഷ്യവസ്തുക്കള്‍ മാറ്റിനിര്‍ത്തിയാല്‍ അഞ്ചുശതമാനത്തിനടുത്തു വിലക്കയറ്റം ഉണ്ടായിരുന്നു. നവംബറില്‍ 3.38 ശതമാനവും ഡിസംബറില്‍ 3.39 ശതമാനമാണ് മൊത്തവില സൂചികയിലെ കയറ്റം.

ഇന്ധനം, വൈദ്യുതി എന്നിവയുടെ വിഭാഗത്തിലാണു വലിയ കയറ്റം. (18.14 ശതമാനം) തലേമാസം ഇത് 8.65 ശതമാനമായിരുന്നു. ഡീസലില്‍ 31.1 ശതമാനവും പെട്രോളില്‍ 15.66 ശതമാനവുമാണ് ജനുവരിയെ അപേക്ഷിച്ചുള്ള വര്‍ധന.

Top