ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 75 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 75 പോയിന്റ് താഴ്ന്ന് 36465ലും നിഫ്റ്റി 37 പോയിന്റ് നഷ്ടത്തില്‍ 10,981ലുമാണ് വ്യാപാരം നടക്കുന്നത്.പ്രധാന സെക്ടറുകളെല്ലാം നഷ്ടത്തിലാണ്. ബൈബാക്ക് ഇഷ്യു റദ്ദാക്കിയതിനെതുടര്ന്ന് പിസി ജ്വല്ലര്‍ ഓഹരി 25 ശതമാനം ഇടിഞ്ഞു. മൂഡീസ് ഗ്രേഡ് താഴ്ത്തിയതോടെ ടാറ്റ മോട്ടോഴ്‌സ് ഓഹരിവിലയില്‍ നാല് ശതമാനവും നഷ്ടമുണ്ടായി.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, സണ്‍ഫാര്‍മ, ലുപിന്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ആഗോള വിപണികളിലെ നീക്കങ്ങളുമാകും വിപണിയെ നിയന്ത്രിക്കുക.

Top