തീവ്രവാദി ആക്രമണത്തില്‍ ഒരു സി ആര്‍ പി എഫ് ജവാന് പരുക്ക്

terrorist

ശ്രീനഗര്‍: ശനിയാഴ്ച കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സി ആര്‍ പി എഫ് ജവാന് പരുക്ക്. ഒരു പ്രകോപനവുമില്ലാതെ 29 ബറ്റാലിയനില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറിലെ പാന്ത ചൗക്കിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ശ്രീനഗറില്‍ പൊലീസ് പെട്രോളിംഗിനിടെ രണ്ട് പൊലീസുകാര്‍ക്കും ഒരു നാട്ടുകാരനും പരുക്കേറ്റത്. വ്യാഴാഴ്ചയാവട്ടെ പ്രമുഖ പത്രപ്രവര്‍ത്തകനായ ഷുജാത് ബുഖാരി വെടിയേറ്റു മരിക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങളില്‍ വന്‍ തോതില്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

Top