നൈജീരിയയ്‌ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോള്‍ വിജയം

കാലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജീരിയയ്‌ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോള്‍ വിജയം. നൈജീരിയന്‍ താരം ഒഗനകാരോ ഇറ്റേബോയുടെ സെല്‍ഫ് ഗോളും, ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി ഗോളുമാണ് ക്രൊയേഷ്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ ഡി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി.

ക്രൊയേഷ്യ ലീഡ് നേടിയത് 32-ാം മിനിറ്റിലാണ്. ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയില്‍ വീഴുകയായിരുന്നു. 72-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രൊയേഷ്യ ലീഡുയര്‍ത്തി. ബോക്‌സിനുള്ളില്‍ മാന്‍സൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കി മാറ്റിയത്.

Top