criminals increase in uthar pradesh

ഉത്തര്‍പ്രദേശ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ ഉള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നുവെന്ന് സൂചന.

കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷത്തോളം പേരാണ് വിവിധ കേസുകളില്‍പ്പെട്ടത്. ഇതില്‍ തന്നെ 34,606 പേരും ജയില്‍ ശിക്ഷയ്ക്ക് വിധേയരായി. ഉത്തര്‍ പ്രദേശ് ഡിജിപി സൂര്യപ്രതാപ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയിലിലടയ്ക്കപ്പെട്ട 35,000ഓളം പേരില്‍ 6,244 പേരും 10 വര്‍ഷത്തിലേറെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. 33ലേറെ പേര്‍ കൊടുംകുറ്റവാളികളാണെന്നും സൂര്യപ്രതാപ് സിംഗ് പറഞ്ഞു. ഗാസിയാബാദ് അടക്കമുള്ള സ്ഥലങ്ങളിലാണ് കുറ്റവാളികള്‍ പെരുകുന്നതെന്നും പൊലീസ്‌ മേധാവി വ്യക്തമാക്കി.

കേസുകള്‍ തെളിയിക്കപ്പെടുന്നതില്‍ സാക്ഷികളുടെ പങ്ക് പ്രധാനമാണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാപൂരിലെ ഒരു കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത് 13 ദിവസം മാത്രമെടുത്താണെന്നും സാക്ഷിമൊഴിയാണ് ഇത് സാധ്യമാക്കിയതെന്നും സൂര്യപ്രതാപ് സിംഗ് പറഞ്ഞു.

Top