കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ കുറയുന്നതായി ന്യൂയോര്‍ക്ക് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് റിപ്പോര്‍ട്ട്

crime

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്‌സ് ആന്‍ഡ് പീസ് തയ്യാറാക്കിയ 2017 ലെ ആഗോള സമാധാന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 163 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 137 മത്തെ സ്ഥാനത്താണ് ഇന്ത്യ.

എന്നാല്‍ രാജ്യത്തെ സമാധാന അന്തരീക്ഷം ദശകത്തോളം പിന്നിലോട്ട് പോയെന്നാണ് പഠനത്തില്‍ പറയുന്നത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുറമെ നിന്നുള്ള ശക്തികള്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്.

47.5 ലക്ഷം കോടി രൂപയാണ് ഇന്ത്യയ്ക്ക് കുറ്റകൃത്യങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം നഷ്ടമായത്. പട്ടികയില്‍ ഒന്നാം സ്ഥാനം അയര്‍ലന്‍ഡിനാണ്. അവസാന സ്ഥാനങ്ങളിലുള്ളത് അഫ്ഗാനിസ്ഥാനും സിറിയയുമാണ്.

Top