‘ദൈവം ബാറ്റെടുത്ത് കളിക്കും’; ‘ക്രിക്കറ്റ്’ സിനിമയിലെ ഗാനം പുറത്തുവിട്ടു

sachin

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ആദരവുമായി ശ്രീജിത്ത് രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിക്കറ്റ്. സിനിമയിലെ ‘ദൈവം ബാറ്റെടുത്ത് കളിക്കും’ എന്ന ഗാനം പുറത്തുവിട്ടു. കഥയല്ല, കളി മാത്രം എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മധു ബാലകൃഷ്ണനും കൃഷ്ണലാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ വരികള്‍ക്ക് കൃഷ്ണലാലാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Top