ഷവോമിയുടെ റെഡ്മി 5 മൊബൈല്‍ ക്യാഷ്ബാക്ക് ഓഫറോടെ നാളെ മുതല്‍

XIOMI

യെശ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പുതിയ ഷവോമിയുടെ റെഡ്മി 5 മൊബൈല്‍ ക്യാഷ്ബാക്ക് ഓഫറോടെ ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. നാളെ മുതല്‍ ഷവോമിയുടെ ഏറ്റവും പുതിയ ഈ സ്മാര്‍ട്‌ഫോണ്‍ ഷോപ്പിങ് വെബ് സൈറ്റായ ആമസോണിലും കൂടാതെ എംഐ.കോമിലുമാണ് ലഭ്യമാകുന്നത്.

2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറായിരിക്കും ലഭിക്കുക. 2 ജിബിയുടെ റാംമ്മില്‍ 16 ജിബിയുടെ സ്റ്റോറേജിലും, 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ സ്റ്റോറേജിലും, 4 ജിബിയുടെ 64 ജിബി വേരിയന്റിലുമാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

കൂടാതെ 5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയും, 18.9 ഡിസ്‌പ്ലേ റെഷിയോയുമാണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ഇതിന്റെ 3 മോഡലുകളാണ് എത്തുന്നത്. കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും 12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും റെഡ്മി 5ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top