cpm

kodiyeri

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തിത്തല്‍.

തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍പ്രവര്‍ത്തനം വലയിരുത്തുകയെന്ന പ്രധാന അജന്‍ഡയോടെയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്നിരിക്കുന്നത്.

സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ സമര്‍പ്പിച്ചു.പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരായതിനാല്‍ അതിന്റെ ഭാരവും സര്‍ക്കാരിനുണ്ട്.. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ജനകീയ മിഷനുകളെക്കുറിച്ചുള്ള പ്രചാരണം ജനങ്ങളില്‍ വേണ്ടത്ര എത്തിയിട്ടില്ലെന്നും. വന്‍കിട പദ്ധതികള്‍ക്കൊപ്പംതന്നെ ജനകീയ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു.

ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഏറെ ബാധിച്ചിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരും നിയന്ത്രിക്കപ്പെടണം. ഇതേസമയം, മന്ത്രിമാരുടെ പൊതുവായ പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടേറിയറ്റ് തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു.

Top