സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും

Kodiyeri Balakrishanan

തൃശൂര്‍ :സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര നേതാക്കളുടെ നിലപാട്. വി എസിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി നില നിര്‍ത്തുവാനും നിര്‍ദ്ദേശിക്കും.

അതേസമയം, എണ്‍പതു കഴിഞ്ഞവര്‍ ഒഴിയണമെന്നും യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശമുള്ളതിനാല്‍ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.

വ്യാഴാഴ്ച തുടങ്ങുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ 25-നാണ് പുതിയ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞടുക്കുക. കഴിഞ്ഞ തവണ 87 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

സംസ്ഥാന സമ്മേളനത്തിന് എട്ട് പിബി അംഗങ്ങളാണ് എത്തുക. ഇതില്‍ ഏഴു പേര്‍ കേരള ഘടകത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്.

Top