സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

cpm

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിനെ തെരഞ്ഞെടുക്കുന്നതിനായി സിപിഎം സംസ്ഥാന സമിതി യോഗം ഇന്നു ചേരും. ഇന്നും വ്യാഴാഴ്ചയുമാണ് യോഗം നടക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങള്‍ സെക്രട്ടേറിയേറ്റിലെത്തുമെന്നാണ് വിവരം.

ദക്ഷിണാമൂര്‍ത്തിയുടെ ഒഴിവിലേക്കാണ് പി.ജയരാജനെ പരിഗണിക്കുക. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ പി.കരുണാകരന്‍, തോമസ് ഐസക്, പി.കെ ശ്രീമതി എന്നിവരെ ഒഴിവാക്കാനും സാധ്യതയുണ്ട്.

Top