കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം. ഓഫീസിന് നേര്‍ക്ക്‌ സ്‌ഫോടക വസ്തു എറിഞ്ഞതായാണ് എത്തുന്ന റിപ്പോര്‍ട്ട്. കൂടാതെ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപിക്കുന്നത്.

Top