പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലി, സമര പന്തലിന് തീയിട്ടു ; സിപിഎം നടപടി ഫാസിസമെന്ന് രമേശ് ചെന്നിത്തല

ramesh chennithala

കീഴാറ്റൂര്‍: കണ്ണൂരിലെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും സമര പന്തലിന് തീയിടുകയും ചെയ്ത സിപിഎം നടപടി ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമരം ചെയ്യുന്നവരെ കായികമായി നേരിടുന്ന സര്‍ക്കാര്‍ ശൈലിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമില്‍ ബുദ്ധദേവ് ഭട്ടാചാര്യ ചെയ്ത അതെ നടപടിയാണ് ഇന്ന് പിണറായി വിജയന്‍ ഇവിടെ ചെയ്തിരിക്കുന്നത്. ഈ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമര പന്തല്‍ കത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപെട്ടു.

Top