സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ഇന്ന് നടക്കും.

തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി കേന്ദ്ര കമ്മിറ്റി യോഗവും ചേരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കണോ എന്ന വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച നടക്കും.

അതിനു പുറമേ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ നടന്നു വരുന്ന സമര പരിപാടികളെക്കുറിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Top