വി.എസിന് നൽകാത്ത പരിഗണന പിള്ളയ്ക്ക് നൽകിയത് ശരിയോ ? അണികളിൽ അതൃപ്തി

തിരുവനന്തപുരം: സി.പി.എം പി.ബിയില്‍ നിന്ന് 80 വയസ്സെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടി വി.എസിനെ മാറ്റി നിര്‍ത്തിയ ആ ‘നിയമം’ എസ് രാമചന്ദ്രന്‍ പിള്ളക്ക് മുന്നില്‍ ഇപ്പോള്‍ വഴി മാറി.

അച്ചടക്ക നടപടിക്ക് ശേഷം വി.എസിനെ പി.ബിയില്‍ ഉള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഉയര്‍ന്നപ്പോള്‍ 80 വയസ്സ് പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസിനെ നേതൃത്വം ഉള്‍പ്പെടുത്താതിരുന്നത്. സിപിഎമ്മിന്റെ ഈ ‘മാനദണ്ഡം’ പക്ഷേ ഇപ്പോള്‍ പിബി തന്നെ വിഴുങ്ങിയിരിക്കുകയാണ്.

സി.പി.എം സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക കേന്ദ്ര കമ്മറ്റി അംഗമായ വി.എസിനെ പി.ബിയില്‍ നിലനിര്‍ത്തണമായിരുന്നു എന്നാണ് ഭൂരിപക്ഷ സി.പി.എം അണികളുടെയും താല്‍പ്പര്യം.

കേന്ദ്ര കമ്മറ്റിയില്‍ നിന്നുതന്നെ ഒഴിവാക്കാന്‍ നീക്കം നടന്നപ്പോള്‍ പ്രത്യേക ക്ഷണിതാവായി മുന്‍പും ഇപ്പോഴും വി.എസിനെ ഉള്‍പ്പെടുത്തിയത് സീതാറാം യെച്ചൂരിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

വിഭാഗീയത പാര്‍ട്ടിക്കകത്ത് അവസാനിച്ച സാഹചര്യത്തില്‍ വി.എസിന് കൂടുതല്‍ അര്‍ഹമായ പരിഗണന നല്‍കാമായിരുന്നു എന്ന വാദവും ഇപ്പോള്‍ ശക്തമാണ്.

പ്രായം 94 ആയെങ്കിലും സി.പി.എം സംസ്ഥാന ,കേന്ദ്ര കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ വി.എസ് മടി കാണിക്കാറില്ല. പറ്റാവുന്ന പൊതുപരിപാടികളിലും അദ്ദേഹം ഇപ്പോഴും സജീവമാണ്.

ഈ പ്രായത്തില്‍ ഇന്ന് ലോകത്ത് തന്നെ കര്‍മനിരതനായ ഏക രാഷ്ട്രീയ നേതാവും വി.എസ് തന്നെയാണ്. സമപ്രായക്കാരനായ തമിഴകത്തെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയാവട്ടെ ഇപ്പോഴും വീല്‍ചെയറില്‍ തന്നെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് അംഗമായി വിജയിക്കാനുള്ള സ്വാധീനം പോലും ഇല്ലെന്ന് സി.പി.എം അനുഭാവികള്‍ തന്നെ കളിയാക്കുന്ന നേതാവാണ് എസ്.ആര്‍.പി എന്നറിയപ്പെടുന്ന എസ്.രാമചന്ദ്രന്‍ പിള്ള.

വി.എസ്-പിണറായി പോര് കടുത്ത ഘട്ടത്തില്‍ പി.ബിയില്‍ പിണറായി പക്ഷത്തിന്റെ ശക്തമായ നാവായിരുന്നു അദ്ദേഹത്തിന്റേത്.

എസ്.ആര്‍.പിയെ കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയാക്കാന്‍ പ്രകാശ് കാരാട്ട് വിഭാഗം ശ്രമം നടത്തിയെങ്കിലും യെച്ചൂരിക്ക് ഒടുവില്‍ നറുക്ക് വീഴുകയായിരുന്നു.

അന്നും യെച്ചൂരിക്ക് അനുകൂലമായി ആദ്യം ‘വെടി പൊട്ടിച്ചത് ‘ വി.എസ് തന്നെ ആയിരുന്നു.

ഈ സമ്മേളനത്തിലും കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച കേന്ദ്ര കമ്മറ്റി നിലപാടിനെതിരെ ഭേദഗതി കൊണ്ടുവന്നതും വി.എസ് ആയിരുന്നു. പിന്നീട് ബംഗാള്‍, പഞ്ചാബ് അടക്കം 16 സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ രഹസ്യ വോട്ട് ആവശ്യപ്പെട്ടതോടെ കാരാട്ട് പക്ഷം ഒത്തു തീര്‍പ്പിനു തയ്യാറായി വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരായി.

പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഒഴിവായിരിക്കുന്നത്.

പി.ബിയില്‍ പുതുതായി എത്തിയ തപന്‍സെന്‍, നീലോല്‍പല്‍ ബസു എന്നിവര്‍ യെച്ചൂരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. 95 അംഗ കേന്ദ്ര കമ്മറ്റിയില്‍ പുതുതായി എത്തിയ 19 പേരില്‍ ഭൂരിപക്ഷത്തിനും യെച്ചൂരി ലൈന്‍ തന്നെയാണ് താല്‍പ്പര്യം.

നിലവിലെ സാഹചര്യത്തില്‍ നിന്നും മാറി കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഇനി യെച്ചൂരിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ജെ എന്‍ യുവിലെ പഠനമാണ് അക്ഷരാര്‍ഥത്തില്‍ യെച്ചൂരി എന്ന പ്രത്യയശാസ്ത്രബോധ്യമുള്ള കമ്മ്യൂണിസ്റ്റിനെ വാര്‍ത്തെടുത്തത്. ഉയര്‍ന്ന ശമ്പളമുള്ള നിരവധി ജോലികള്‍ തേടിയെത്തിയെങ്കിലും സമൂഹത്തെയാകെ പുതുക്കിപ്പണിയുന്ന വിപ്ലവപ്രവര്‍ത്തനം തെരഞ്ഞെടുത്തത് ശരിയാണെന്ന് പിന്നീട് കാലം തെളിയിച്ചു.

1975ല്‍ സി പി എം അംഗമായ യെച്ചൂരി അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടു .1978 ല്‍ എസ് എഫ് ഐയുടെ അഖിലേന്ത്യ സെക്രട്ടറിയായ അദ്ദേഹം പിന്നീട് സിപി എം കേന്ദ്രകമ്മിറ്റി അംഗം, സെക്രട്ടേറിയേറ്റ് അംഗം, പി ബി മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2005 ല്‍ രാജ്യസഭാംഗമായ യെച്ചൂരി യു പി എ സര്‍ക്കാറുകളുടെയും എന്‍ ഡി എ സര്‍ക്കാറിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു കൊണ്ട്‌, പാര്‍ലമെന്റും പ്രക്ഷോഭത്തിനുള്ള വേദിയാക്കാമെന്ന് തെളിയിച്ചു. 2015 ലാണ് കാരാട്ടിന്റെ പിന്‍മുറക്കാരനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിപദം ആദ്യമായി ഏറ്റെടുക്കുന്നത്.

പിബി അംഗങ്ങള്‍

1. പ്രകാശ് കാരാട്ട്
2. സീതാറാം യെച്ചൂരി
3. എസ് രാമചന്ദ്രന്‍പിള്ള
4. ബിമന്‍ ബസു
5. മണിക് സര്‍ക്കാര്‍
6 പിണറായി വിജയന്‍
7. ബൃന്ദ കാരാട്ട്
8. സൂര്യകാന്ത മിശ്ര
9. കോടിയേരി ബാലകൃഷ്ണന്‍
10. എം എ ബേബി
11. സുഭാഷിണി അലി
12. ബി വി രാഘവുലു
13. ഹന്നന്‍ മുള്ള
14. ജി രാമകൃഷ്ണന്‍
15. മുഹമ്മദ് സലീം
16. തപന്‍ സെന്‍
17. നീലോല്‍പല്‍ ബസു

കേന്ദ്രകമ്മിറ്റി അംഗങ്ങള്‍

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ് രാമചന്ദ്രന്‍ പിള്ള
3. ബിമന്‍ ബസു
5. മണിക് സര്‍ക്കാര്‍
6. ബൃന്ദ കാരാട്ട്
7. പിണാറായി വിജയന്‍
8. ഹനന്‍ മൊള്ള
9. കോടിയേരി ബാലകൃഷ്ണന്‍
10.എം എ ബേബി
11. സുര്‍ജിയ കന്ദ മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി വി രാഘവുലു
15. ജി രാമകൃഷ്ണന്‍
16. തപന്‍ സെന്‍
17. നിലോത്പല്‍ ബസു
18. എ കെ പത്മാനാഭന്‍
19. പെനുമള്ളി മധു
20. വി ശ്രീനിവാസ റാവു
21 എം എ ഗഫൂര്‍
22. ദിപെന്‍ ഭട്ടാചാര്യ
23. അവദേശ് കുമാര്‍
24. അരുണ്‍ മേത്ത
25. സുരേന്ദര്‍ മാലിക്
26. ഓന്‍കര്‍ ഷാദ്
27. മുഹമ്മദ് യൂസുഫ് തിരിഗാമി
28. ഗോപി കാന്റ് ബസ്‌കി
29. ജി വി ശ്രീരാമ റെഡ്ഡി
30. പി കരുണാകരന്‍
31. പി കെ ശ്രീമതി
32. എം സി ജോസഫൈന്‍
33. ഇ പി ജയരാജന്‍
34. വൈക്കം വിശ്വന്‍
35. ടിഎം തോമസ് ഐസക്ക്
36. വിജയരാഘവന്‍
37. കെ കെ ഷൈലജ
38. എ കെ ബാലന്‍
39. എളമരം കരീം
40. ആദം നരസിംഹ നാരായണന്‍
41. മഹേന്ദ്ര സിംഗ്
42. അലി കിഷോര്‍ പട്‌നായിക്
43. ബസു ദിയോ
44. അമ്രറാം
45. ടികെ രംഗരാജന്‍
46. യു. വാസുകി
47. എ സൗന്ദരാ രാജന്‍
48. കെ ബാലകൃഷ്ണന്‍
49. പി സമ്പത്ത്
50. തമ്മിനേനി വീരഭദ്രം
51. എസ് വീരയ്യ
52. സിഎച്ച് സീത രാമുലു
53. അഗോയര്‍ ഡെബ് ബര്‍മ്മ
54. ബിജാന്‍ ധാര്‍
55. ബാദല്‍ ചൗധരി
56. രാമദാസ്
57 ഗൗതം ദാസ്
58. ഹിരലാല്‍ യാദവ്
59. ശ്യാമള്‍ ചക്രവര്‍ത്തി
60. മൃദുള്‍ ദേ
61. രേഖ ഗോസ്വാമി
62. നൃപന്‍ ചൗധരി
63. ശ്രീദേവി ഭട്ടാചാര്യ
64. രാമചന്ദ്ര ഡോം
65. മിനൊട്ടി ഘോഷ്
66. അന്‍ജു കര്‍
67. ഹരി സിംഗ് കാങ്
68. ജോഗേന്ദ്ര ശര്‍മ്മ
69. ജെ എസ് മജുംദാര്‍
70. കെ ഹേമലല
71. സുധാ സുന്ദരരാമന്‍
72. രാജേന്ദ്ര ശര്‍മ്മ
73. സ്വദേശ് ദേവ് റോയി
74. അശോക് ധവാല
75. എസ് പുനിയവതി

പുതിയ അംഗങ്ങള്‍

76. സുപ്രകാശ് താലൂക്ദര്‍
77. അരുണ്‍ കുമാര്‍ മിശ്ര
78. കെ എം തിവാരി
79. കെ രാധാകൃഷ്ണന്‍
80. എം ഗോവിന്ദന്‍
81. ജസ്വീന്ദര്‍ സിംഗ്
82. ജെ പി ഗവിറ്റ്
83. ജി നാഗയ്യ
84. തപന്‍ ചക്രവര്‍ത്തി
85. ജിതന്‍ ചൗധരി
86. മുരളീധരന്‍
87. അരുണ്‍ കുമാര്‍
88. വിജു കൃഷ്ണന്‍
89. മറിയം ധവാല
90. റാബിന്‍ ഡെബ്
91. അഭാസ് റോയ് ചൗധരി
92. സുജന്‍ ചക്രവര്‍ത്തി
93. അമിപൊര
94. സുഖ്വിന്ദര്‍ സിംഗ് ഷെക്കൊന്‍
95. ഒഴിവുള്ള (സ്ത്രീ)

സ്ഥിരം ക്ഷണിതാക്കള്‍

1. രജീന്ദര്‍ നേഗി (സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മിറ്റി)
2. സഞ്ജയ് പരീത് (സെക്രട്ടറി, ഛത്തീസ്ഗഡ് സംസ്ഥാന കമ്മിറ്റി)

പ്രത്യേക ക്ഷണിതാക്കള്‍

1. വിഎസ് അച്യുതാന്ദന്‍
2. മല്ലു സ്വരാജ്യം
3. മദന്‍ ഘോഷ്
4. പാലോളി മുഹമ്മദ് കുട്ടി
5. പി രാമയ്യ
6. കെ വരദരാജന്‍

Top