യെച്ചൂരി തുടരുമോ? പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ഭിന്നത

yechuri

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ഭിന്നത. കേന്ദ്രകമ്മിറ്റിയില്‍ ഏകകണ്ഠമായി പേരുവന്നാല്‍ യെച്ചൂരിക്ക് തുടരാമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. അല്ലെങ്കില്‍ മറ്റ് പേരുകള്‍ പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സംസ്ഥാനങ്ങളില്‍ വന്ന മാറ്റങ്ങള്‍ പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും വരണമെന്ന നിലപാടാണ് യെച്ചൂരി പക്ഷം മുന്നോട്ടുവെക്കുന്നത്. ബംഗാളില്‍ നിന്നുള്ള മൂന്നംഗങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ തുടരും. ശ്യാമള്‍ ചക്രവര്‍ത്തി, ബസുദേവ് ആചാര്യ, ഗൗതം ദേവ് എന്നിവര്‍ സിസിയില്‍ നിന്നൊഴിയും.

പിബിയിലും സിസിയിലും നിലവിലുള്ള പലരെയും ഒഴിവാക്കാന്‍ പാടില്ലെന്ന കാരാട്ട് പക്ഷ നിലപാടും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. എസ് രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, ജി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പിബിയില്‍ തുടരട്ടെയെന്നാണു കാരാട്ട്പക്ഷം വാദിക്കുന്നത്. എസ്ആര്‍പിക്കു 80 വയസെന്ന പ്രായപരിധി ബാധകമാണ്. എസ്ആര്‍പിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും ആവശ്യമുണ്ട്. തീരുമാനം ഏകകണ്ഠമാണെങ്കില്‍ അംഗീകരിക്കാമെന്ന നിലപാടിലാണ് എസ്ആര്‍പി.

Top