ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നു;പരാതിയുമായി സിപിഎം

election

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി വൈകുന്നു എന്നാരോപിച്ച് സിപിഎം. ഇത് സംബന്ധിച്ച പരാതി എല്‍ഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു.

ജൂണ്‍ ആദ്യം സംസ്ഥാനത്ത് മഴക്കാലമെത്തും. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് പോളിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു. ജൂണില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ വിദ്യാലയങ്ങളില്‍ പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു. ഒരു എംഎല്‍എ മരിച്ചാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. ഇതുപ്രകാരം ജൂലൈ 14 വരെ സമയമുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനെ ഉപദേശിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അധികാരമില്ല. തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്താന്‍ കമ്മീഷനെ അനുവദിക്കണമെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ കെ സോമന്‍ ആവശ്യപ്പെട്ടു.

Top