സിപിഎം ആക്രമണത്തില്‍ പ്രതിഷേധവുമായി ആര്‍എംപി; ഡല്‍ഹി എകെജി ഭവന് മുന്നില്‍ ധര്‍ണ

kk-rema

ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആര്‍എംപി ഒരുങ്ങുന്നു. കെ.കെ. രമയുടെ നേതൃത്വത്തില്‍ ഡല്‍ഹി എകെജി ഭവന് മുന്നില്‍ ആര്‍എംപിയുടെ പ്രതിഷേധ ധര്‍ണ തുടങ്ങി.

ഒഞ്ചിയത്ത് ആര്‍ എം പിക്കെതിരെ നടക്കുന്ന സി പി എം അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ അസഹിഷ്ണുതയ്ക്കും ഫാസിസ്റ്റ് നയങ്ങള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന സി പി എമ്മിന്റെ കേന്ദ്രനേതൃത്വം ഈ വിഷയത്തെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് രമ ആരാഞ്ഞു.

കേരളത്തിലെ സി പി എം അതിക്രമത്തെ കുറിച്ച് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയാണ് ധര്‍ണയുടെ ലക്ഷ്യം. കേരളത്തിലെ സി പി എം നടത്തുന്ന അതിക്രമങ്ങളെ തള്ളിപ്പറയാന്‍ കേന്ദ്രനേതൃത്വം തയ്യാറാണോ എന്ന് അവര്‍ ചോദിച്ചു.

2008 മുതല്‍ ആര്‍ എം പിയുടെ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സി പി എം അതിക്രമം നടത്തുന്നുണ്ടെന്ന് രമ കൂട്ടിച്ചേര്‍ത്തു.

Top