cpim-office-set-on-fire-by-bjp

fire

കോഴിക്കോട്: സിപിഐ എം പയ്യോളി ഏരിയ കമ്മറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഓഫീസിനുള്ളിലെ കസേരകളും മേശയും പൂര്‍ണമായും കത്തിനശിച്ചു. ഓഫീസില്‍ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരന്‍ സിപിഐ എം പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ഏരിയാകമ്മറ്റി ഓഫീസിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന നിര്‍മാണം നടക്കുന്ന കെട്ടിടത്തിലൂടെയാണ് മുകള്‍ നിലയിലുള്ള ഏരിയ കമ്മറ്റി ഓഫീസിന്റെ ജനല്‍വഴി അക്രമികള്‍ തീയിട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് സംഘമാണെന്ന് സിപിഐ എം ആരോപിച്ചു.

Top