സിപിഐഎം സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പരോക്ഷ വിമര്‍ശനം

cpim meet

തൃശൂര്‍: സിപിഐഎം സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരോക്ഷ വിമര്‍ശനം. പ്ലീനം രേഖ എല്ലാവര്‍ക്കും ബാധകമാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ചില നേതാക്കള്‍ക്ക് പ്ലീനം രേഖ ബാധകമല്ലേയെന്നും വിമര്‍ശനമുണ്ടായി.

ഇതിനിടെ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top