cpi leaders visit kodiyeri

തിരുവനന്തപുരം:ലോ അക്കാദമി സമവായശ്രമവുമായി സിപിഐ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടീയേരി ബാലകൃഷ്ണനെ കണ്ടു . പ്രതിപക്ഷത്തിനു കൂടി സ്വീകാര്യമായ ഫോര്‍മുല വേണമെന്നു സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.

സമരം തുടരുന്നത് ഗുണകരമാവില്ലെന്നാണ് സിപിഐ നിലപാട്. മന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യമന്ത്രിയെയും കാര്യങ്ങള്‍ ധരിപ്പിച്ചു. അനുകൂലനടപടിയുണ്ടാവുമെന്ന് കോടിയേരി ഉറപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത് ഇതേത്തുടര്‍ന്നാണ്‌.

Top