പാര്‍ട്ടിയെ തകര്‍ക്കാനാവില്ല, അതിനു ശ്രമിക്കുന്നവര്‍ തിരിച്ചറിയപ്പെടും; കെ.ഇ ഇസ്മായില്‍

ke-ismail

മലപ്പുറം: കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാതിരുന്നതിന് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് കെ.ഇ ഇസ്മായില്‍. ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാവില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തിരിച്ചറിയപ്പെടുമെന്നും ഇസ്മായില്‍ പറഞ്ഞു.

മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന അഭിവാദ്യ പ്രസംഗത്തിലാണ് ഇസ്മായിലിന്റെ വിമര്‍ശനം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും കെ.ഇ ഇസ്മായിലിന്റെയും ചില വിശ്വസ്തരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയവരെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

Top