പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ചു; ആളുകള്‍ നോക്കിനില്‍ക്കെ ചൂരലടി

ജക്കാര്‍ത്ത: പരസ്യമായി സ്‌നേഹപ്രകടനം നടത്തിയതിന് ചൂരലടി. കടുത്ത ശിക്ഷകള്‍ക്ക് പേരുകേട്ട് ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയിലാണ് സംഭവം. അവിവാഹിതരായ ആറ് യുവതീയുവാക്കള്‍ക്കാണ് ചൂരലടി.

നൂറുകണക്കിന് പേര്‍ നോക്കിനില്‍ക്കെയാണ് നടപടി. വേശ്യാവൃത്തിക്കു പിടിയിലായ രണ്ട് സ്ത്രീകളുടെ ശിക്ഷയും ഇവര്‍ക്കൊപ്പം നടപ്പാക്കി.

indo-2

പൊതുസ്ഥലങ്ങളില്‍ വെച്ച് ശിക്ഷാവിധി നടപ്പാക്കുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞമാസം പ്രവിശ്യാ ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൂരലടി പ്രയോഗം.

indo-3

വേശ്യാവൃത്തിക്കു പിടിയിലായവര്‍ക്ക് 11 തവണയാണ് അടി നല്‍കിയത്. പരസ്യമായി സ്‌നേഹം പ്രകടിപ്പിച്ചവര്‍ക്ക് 11 മുതല്‍ 22 വരെ അടികളും കൊടുത്തു.

Top