തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള തുക വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാന്‍ നേരത്തെ 15000 രൂപ ആയിരുന്ന തുകയാണ് ഇപ്പോള്‍ 20000 ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
നല്ല ഫോണുകള്‍ വാങ്ങാന്‍ 15,000 രൂപ പര്യാപ്തമല്ലെന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് തുക വര്‍ധിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറി നവീകരിക്കാന്‍ 7 ലക്ഷം രൂപ ചെലവിടാനും അനുമതി നല്‍കി.