corporate world what’s prison life samsung heir apparent jay y lee

സിയോള്‍:സാംസങ് മേധാവി ജെ.വൈ.ലീ ദക്ഷിണകൊറിയിലെ ജയിലില്‍. സാധാരണ തടവുകാര്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ മാത്രമാണ് സാംസങ് തലവനും അനുവദിച്ചിരിക്കുന്നതെന്ന് ജയിലധികാരികള്‍ അറിയിച്ചു.

ഗുരതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവ് പുള്ളികള്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്.

സ്മാര്‍ട്ട് ഫോണും മറ്റ് ആധുനിക സൗകര്യങ്ങളു ‘ലീ’ ക്ക് അനുവദിക്കാന്‍ ജയിലധികാരികള്‍ തയാറായിട്ടില്ല. എന്നാല്‍ അദ്ദേഹം താമസിക്കുന്ന ജയിലിലെ മുറിയില്‍ ടിവിയുണ്ട്. രസകരമായ വസ്തുത സാംസങിന്റെ മുഖ്യ എതിരാളിയായ എല്‍.ജി നിര്‍മ്മിച്ച ടിവിയാണ് ഇത് എന്നതാണ്.

ജയിലില്‍ അനുവദിച്ചിട്ടുള്ള പരിപാടികള്‍ ടിവിയിലൂടെ കാണാനാകും. വക്കീലിനെ കാണാനുള്ള അവസരവും അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ജയില്‍ അധികാരികള്‍ അറിയിച്ചു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജെന്‍ ഹെയുടെ ഇംപീച്ച്‌മെന്റിന് വരെ കാരണമായ കേസിലാണ് സാംസങ് മേധാവി അറസ്റ്റിലായിരിക്കുന്നത്. സാംസങില്‍ അനധികൃതമായി അധികാരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് ജെ.വൈ.ലീ കൈക്കൂലി കൊടുത്തു എന്നാണ് കേസ്.

Top