copadelrey fc barcelona athleticomadrid final luissuarez messi

മാഡ്രിഡ്: സുവാരസ് അടക്കം രണ്ടുപേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ബാഴ്‌സലോണ കോപ്പ ഡെല്‍ റേ കപ്പിന്റെ ഫൈനലില്‍ കടന്നു.

ഒന്‍പതുപേരുമായി കളിച്ച് അത്‌ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയ (11) ബാഴ്‌സ 32 എന്ന ഗോള്‍ ശരാശരിയുടെ ബലത്തിലാണ് ഫൈനല്‍ പ്രവേശനം നേടിയത്.

43ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സയാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് ബാഴ്‌സയുടെ സെര്‍ജി റോബര്‍ട്ടോയും അത്‌ലറ്റിക്കോയുടെ യാന്നിക് ഫെരെയ്‌രോയും ചുവപ്പ് കണ്ട് പറത്തായതോടെ കളിയുടെ മട്ട് മാറി.

അന്റോണിയോ ഗ്രീസ്മാന്റെ ഒരു ഗോള്‍ റഫറി അനുവദിച്ചില്ല. മെസ്സിയുടെ ഒരു ഷോട്ട് ബാറിലിടിച്ച് മടങ്ങുകയും ചെയ്തു.

83ാം മിനിറ്റില്‍ ഗമെയ്‌രോ ഒരു ഗോള്‍ മടക്കിയെങ്കിലും ആദ്യപാദത്തില്‍ വഴങ്ങിയ തോല്‍വി (21)യാണ് അവര്‍ക്ക് വിനയായത്. പകരക്കാരനായി ഇറങ്ങിയ ഗമെയ്‌രോ നേരത്തെ ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു.

സെല്‍റ്റ വിഗോയോ അല്‍വെസോ ആയിരിക്കും ഫൈനലില്‍ ബാഴ്‌സയുടെ എതിരാളി. ഫൈനലില്‍ ലൂയിസ് സുവാരസിന് കളിക്കാനാവില്ല എന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്

Top