ഇന്ത്യൻ വിപണി കീഴടക്കാൻ കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ കൂള്‍ പ്ലേ 6

പ്രമുഖ മൊബൈൽ നിര്‍മ്മാതാക്കളായ കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിൽ എത്തി.

കൂള്‍പ്ലേ 6 എന്നാണ് പുതിയ ഫോണിന്റെ പേര്.

14,999 രൂപയാണ് കൂള്‍ പ്ലേ 6ന്റെ വില. 4GHz ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 653 പ്രോസസറിലാണ് കൂള്‍ പ്ലേ 6 പ്രവര്‍ത്തിക്കുന്നത്.

6 ജി.ബി റാമുള്ള ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സംവിധാനവുമുണ്ട്.

64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് സംവിധാനാവും, 13മെഗാ പിക്‌സലിന്റെ ഡ്യുവല്‍ ക്യാമറാ സംവിധാനവുമാണ് കൂള്‍ പ്ലേ 6 ന്റെ പ്രത്യേകത.

സെല്‍ഫികള്‍ക്കായി 8 എം.പിയുടെ ഫ്രണ്ട് ക്യാമറാ സംവിധാനവുമുണ്ട്. 4000 എം.എ.എച്ചിന്റെ ഇൻബിൽറ്റ് ബാറ്ററി സംവിധാനമാണ് കൂള്‍ പ്ലേ 6ന് ഉള്ളത്

ഡ്യുവല്‍ നാനോ സിം ആണ് ഉപയോഗിക്കാന്‍ കഴിയുക. യു.എസ്.ബി പോലുള്ള സി റിവേഴ്‌സിബിള്‍ കണക്ടര്‍ ആണ് ഫോണിനുള്ളത്.

ഗോള്‍ഡ് നിറത്തിലാണ്‌ ഹാന്‍ഡ് സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ കൂള്‍ പ്ലേ 6 ആമസോണില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Top