കൂള്‍പാഡ് A1, കൂള്‍പാഡ് മെഗാ 4A സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ കൂള്‍പാഡ് A1, കൂള്‍പാഡ് മെഗാ 4A ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5,499 രൂപയാണ് കൂള്‍പാഡ് A1ന്റെ വില. കൂള്‍പാഡ് മെഗാ 4A 4,299 രൂപയിലാണ് എത്തുന്നത്. ഗോള്‍ഡ് നിറത്തിലാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത്.

5 ഇഞ്ച് ഡിസ്‌പ്ലെയുള്ള കൂള്‍പാഡ് A1ന് 1.1GHz ക്വാഡ് കോര്‍ പ്രോസസര്‍, 2GB റാം, 16GB സ്റ്റോറേജുമാണുള്ളത്. ആന്‍ഡ്രോയിഡ് 7.1 നുഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 2500mAh ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 8MP റിയര്‍ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്.

5 ഇഞ്ച് ഡിസ്‌പ്ലെയാണ് കൂള്‍പാഡ് മെഗാ 4Aന് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ് കോര്‍ പ്രോസസ1GB റാം, 16GB സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 7.1 നുഗട്ടിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 2000mAh ബാറ്ററിയുള്ള ഫോണിന് 5MP റിയര്‍ ക്യാമറയും 2MP ഫ്രണ്ട് ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

Top