ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡിന്റെ ‘കൂള്‍ പ്ലേ’

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി കൂള്‍പാഡ് പുതിയ സെല്‍ഫി ക്യാമറ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു.

കൂള്‍പാഡ് 6ന്റെ അപ്‌ഗ്രേഡ് വേര്‍ഷനാണ് കൂള്‍പാഡ് 6സി. ചൈനയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6സി. 4060എംഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

14,000 രൂപയ്ക്കാണ് ചൈനയില്‍ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 8,300 രൂപയാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6സിയുടെ ഏകദേശ വില.

ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത.

5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ,ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിആര്‍എസ്, എഡ്ജ്, 3ജി, 4ജി, മൈക്രോ യുഎസ്ബി എന്നിവയും ഫോണില്‍ ഉള്‍പ്പെടുന്നു.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 ടീഇ, 1.2ഏഒ്വ പ്രോസസര്‍, 3ജിബി റാം എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. രണ്ട് നാനോ സിം കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം.

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.

നവംബര്‍ 25 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. ചൈനയിലെ JD.com വഴി ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.

Top