cooking gas price hike

gas

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള പാചകവാതക വില കുത്തനെ കൂട്ടി.

സബ്‌സിഡിയോടുകൂടിയ ഗാര്‍ഹിക ഗ്യാസ് സിലണ്ടറിന് 85.50 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 90 രൂപയും വാണിജ്യ സിലണ്ടറുകള്‍ക്ക് 148.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില നിലവില്‍ വന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതകത്തിനു വില വര്‍ധിപ്പിക്കുന്നത്.

ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡിയുള്ള സിലിണ്ടറിന് ഇനിമുതല്‍ 750 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപയുമാകും. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1386 രൂപ നല്‍കണം.

ജനുവരി അവസാനം സബ്‌സിഡിയില്ലാത്ത സിലണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലണ്ടറിന് 65.91 രൂപയും വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലവര്‍ധിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്.

Top