ലഹരി മരുന്നിന്റെ നിയന്ത്രണം ദേശീയ പദ്ധതിക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: സമൂഹത്തില്‍ ലഹരി മരുന്നിന്റെ ദുരുപയോഗം വര്‍ധിച്ചു വരുകയാണ്. ഇതേ തുടര്‍ന്ന് മരുന്ന് നിയന്ത്രണത്തിന് ദേശീയ തലത്തില്‍ പദ്ധതി രൂപവത്കരിക്കാണമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിനോട് (എയിംസ്) സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഇനി സമയം അനുവദിക്കാന്‍ കഴിയില്ലെന്നും അടിയന്തരപ്രാധാന്യം നല്‍കി സെപ്തംബര്‍ ഏഴിന് മുമ്പ് എയിംസ് പദ്ധതി രേഖ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചു.

Top