വിവാദങ്ങള്‍ തടയിടാന്‍ മോദി : ബിജെപി മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം

Narendra Modi

ന്യൂഡല്‍ഹി: സ്വജനപക്ഷപാതത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി.
ബിജെപി മുഖ്യമന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെരുമാറ്റച്ചട്ടം കര്‍ശനമാക്കും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നും ലളിത ജീവിതം നയിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത്ത വിദേശയാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണം. വിദേശയാത്ര നടത്തുന്ന സമയത്ത് മുന്‍ക്കൂട്ടി അറിയിപ്പ് നല്‍കണമെന്നും ഔദ്യോഗിക, സ്വകാര്യ വിദേശയാത്രകള്‍ നടത്തുമ്പോള്‍ നടത്താനുദ്ദേശിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍, ആതിഥേയര്‍, പരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്നാണ് നിര്‍ദേശം.

മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ നേതാക്കള്‍ക്ക് നല്‍കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

Top