റാഫേല്‍ യുദ്ധവിമാന ഇടപാട്; രാഹുലിന് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍

nirmala

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്.

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസത്യമാണെന്നും ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട റാഫേല്‍ കരാറിന്റെ വ്യവസ്ഥകളെല്ലാം വെളിപ്പെടുത്താനാവില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്‌തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിക്ക് താല്‍പര്യം ചൈനയോടാണെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികള്‍ ചെലവഴിക്കുന്നെന്നും ഇതിന് പിന്നില്‍ റാഫേല്‍ അഴിമതിപ്പണമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Top