രാജ്യസഭാ സീറ്റ് വിവാദം; യുവ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഹസന്‍

HASSAN

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസ്സില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ യുവ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ രംഗത്ത്.

മുതിര്‍ന്ന നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവനേതാക്കള്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തുന്നതെന്നാണ് ഹസന്‍ പറയുന്നത്. ആദര്‍ശം മാത്രം പോര അച്ചടക്കം വേണമെന്നും അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കിയതുമായി ബന്ധപ്പെട്ട് സുധീരനും യുവനേതാക്കാളായ വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

Top