യോഗി ആദിത്യനാഥിനെ ചെരുപ്പ് കൊണ്ടടിക്കണമെന്ന് കോണ്‍ഗ്രസ്; മാപ്പ് പറയണമെന്ന് ബിജെപി

yogi

ബംഗളുരു: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്‌പോര്. ഉന്നാവോ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

യോഗി ആദിത്യനാഥ് രാജി വെക്കണമെന്നും അദ്ദേഹത്തെ ചെരുപ്പ് കൊണ്ടടിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞത്. യോഗി, ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പ ആവശ്യപ്പെട്ടു.

Top