വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കേരള സര്‍വ്വകലാശാല വി.സിയുടെ രാജി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തുന്നത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് തള്ളിക്കയറി. നോക്കി നിന്ന പൊലീസിന് വിദ്യാര്‍ത്ഥികളെ തടയാന്‍ ആയില്ല. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

അസിസ്റ്റൻ പ്രൊഫ തസ്തികയിലേക്ക് യോഗ്യതയില്ലാത്തയാളെ നിയമിച്ചുവെന്നാണ് ആക്ഷേപം. വിദ്യാര്‍ഥി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കാര്യവട്ടം ക്യാംപസില്‍ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു

Top