ഐഫോണിനെ കുറിച്ച് കമ്പനി പറഞ്ഞത് ഇത് തന്നെ : വീഡിയോ കാണാം

പ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് ഫോണുകളുടെ വരവ് ഉപഭോകാതാക്കള്‍ ആകാംഷയോടെ കാത്തിരുന്നപ്പോള്‍ കമ്പനി ആഘോഷം പൂര്‍വ്വം തന്നെ അതിനെ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു.

ഒപ്പം തന്നെ മികച്ച ഗുണമേന്മയും ഈട് നില്‍ക്കുന്നതുമായ ഡിസ്‌പ്ലേ പുതിയ ഫോണുകള്‍ക്കുണ്ടെന്ന് കമ്പനി അവകാശവാദവും ഉന്നയിച്ചിരുന്നു.

ഈ അവകാശവാദം എത്രത്തോളം സത്യമെന്നത് പരിശോധിക്കുകയാണ് ജെറിറിഗ് എവരിത്തിങ് എന്ന യൂട്യൂബ് ചാനല്‍. ഐഫോണ്‍ 8 നെ വച്ച് ഈ ചാനല്‍ നടത്തിയ പരീക്ഷണം കുറച്ച് കടുത്തതാണ്.

ബ്ലേഡ്, നാണയം, കീ എന്നിവ കൊണ്ട് ഉരച്ചു നോക്കിയും, അത് ചൂടാക്കിയും വളച്ചുനോക്കിയുമെല്ലാം പരീക്ഷണം നടത്തിയിട്ടും ഐഫോണ്‍ 8ന്റെ ഡിസ്‌പ്ലേയ്ക്ക് കാര്യമായ കുഴപ്പമുണ്ടാകുന്നില്ല.

സ്‌ക്രീനില്‍ മാത്രമായി ചാനല്‍ പരീക്ഷണം ഒതുക്കിയില്ല. ഫോണിന്റെ ബാക്ക് കേയ്‌സിലും ഹോം ബട്ടനിലും ഇതേ പരീക്ഷണങ്ങള്‍ നടത്തി നോക്കുന്നുണ്ട്. ഇതോടെ കമ്പനിയുടെ അവകാശവാദം സത്യമാണെന്ന് ചാനല്‍ തെളിയിച്ചിരിക്കുകയാണ്.

Top