കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയില്‍ സുശീല്‍ കുമാറില്ല

ന്യൂഡല്‍ഹി: ഗുസ്തി താരം സുശീല്‍ കുമാറിന്റെ പേരില്ലാതെ കോമണ്‍വെല്‍ത്ത് ഗെംയിസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടിക. 74 കിലോഗ്രാം ഗുസ്തിയില്‍ യോഗ്യത നേടിയ സുശീല്‍ കഴിഞ്ഞ രണ്ട് കോമണ്‍വെല്‍ത്ത് ഗെംയിസിലും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.

സുശീല്‍ കുമാറിന്റെ പേര് ഒഴിവാക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് സുശീലിന്റെ പേര് പട്ടികയില്‍ വരാതിരുന്നതെന്നും പിഴവുകള്‍ തിരുത്തി പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മെഹ്ത്ത പറഞ്ഞു.

എപ്രില്‍ 4 മുതല്‍ 15 വരെ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് എന്ന നഗരത്തിലാണ് 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

Top