കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം

heena-sidhu

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ പതിനൊന്നാമത്തെ സ്വര്‍ണം കരസ്ഥമാക്കിയത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.

അതേസമയം, ഇന്ത്യന്‍ ബോക്‌സിംഗ് താരം അമിത് പങ്കല്‍ സെമിഫൈനലില്‍ കടന്നു. പുരുഷവിഭാഗം ബോക്‌സിംഗില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ അഖീല്‍ അഹമ്മദിനെ തോല്‍പ്പിച്ചാണ് അമിത് സെമിയില്‍ കടന്നത്.

Top