കോമിയോ എസ് 1 ലൈറ്റ്, സി 2 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

COMIO-C2

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കോമിയോ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കോമിയോ എസ് 1 ലൈറ്റിന്റെ വില 7,499 രൂപയും കോമിയോ സി 2 ലൈറ്റ് 5,999 രൂപയുമാണ്.

5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള സി 2 ലൈറ്റിന് 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ്. 1.5 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. ഫ്‌ളാഷോടുകൂടിയ 8 മെഗാപിക്‌സെല്‍ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. 3,900mAh ബാറ്ററിയോടു കൂടിയ സി 2 ലൈറ്റ് ആന്‍ഡ്രോയിഡ് 7.0 നൗഗറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെയോടുകൂടിയ കോമിയോ എസ് 1 ലൈറ്റിന് 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറാണ്. സ്മാര്‍ട്ട്‌ഫോണിന് 13 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ഫ്‌ളാഷ് റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. 3,050mAh ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്.

Top