comet swarm hitted on earth it will channges the life style of people

അങ്കാറ: 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാല്‍നക്ഷത്രം ഭൂമിയില്‍ പതിച്ചതിന്റെ വിവരങ്ങള്‍ പുരാതനക്ഷേത്രത്തിലെ ശിലാലിഖിതങ്ങളില്‍ നിന്നും വിവര്‍ത്തനം ചെയ്ത് ഗവേഷകര്‍.

കമ്പ്യൂട്ടര്‍ സഹായത്തോടെ സൗരയൂഥത്തിന്റെ മാതൃക തയ്യാറാക്കി പരിശോധിച്ചപ്പോള്‍ ലഘുഹിമയുഗത്തില്‍ ഇത്തരമൊരു വാല്‍നക്ഷത്രപതനം നടന്നിരിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി.

ലോകത്തേറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ തെക്കന്‍ തുര്‍ക്കിയിലെ ‘ഗൊബെക്ലി ടെപി’ (Gobekli Tepe) എന്ന ക്ഷേത്രത്തിലാണ് ശിലാലിഖിതം ഉള്ളത്.

3F74AE1600000578-4432554-image-m-55_1492780921697

ഏതാണ്ട് 10,950 BCE യില്‍ വാല്‍നക്ഷത്രം ഭൂമിയില്‍ പതിച്ചുവെന്നും അത് അക്കാലത്തെ നാഗരികതയെ മാറ്റിമറിച്ചുവെന്നും ഗവേഷകര്‍ കുരുതുന്നു.

10,000 വര്‍ഷം മുമ്പായിരുന്നു ലഘുഹിമയുഗം. എന്നാല്‍ ഈ സമയത്ത് വാല്‍നക്ഷത്രം ഭൂമിയില്‍ പതിച്ചുവെന്നതിന്റെ ഭൗതിക തെളിവുകള്‍ ശിലാലിഖിതം പഠനവിധായമാക്കിയ എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് ലഭിച്ചിട്ടില്ല.

പുതിയ ഗവേഷണത്തിന്റെ ഫലം ‘മെഡിറ്റനേറിയന്‍ ആര്‍ക്കയോളി ആന്‍ഡ് ആര്‍ക്കയോമെട്രി’ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

Top