കൊളംബിയയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം, എട്ട് പേര്‍ കൊല്ലപ്പെട്ടു

ബഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു.

ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുന്തിനാമര്‍ക സംസ്ഥാനത്തെ കുകുനുബയിലെ കല്‍ക്കരി ഖനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

സ്‌ഫോടനത്തില്‍ ഖനി തകര്‍ന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top