നീതിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്താനായി കളക്ടര്‍ മതിവദനി വീണ്ടുമെത്തുന്നു

ളക്ടര്‍ മതിവദനിയായി നയന്‍ താര എത്തിയ ‘അരം’ ഹിറ്റായി കഴിഞ്ഞു.

നയന്‍താരയുടെ ചിത്രത്തിലെ പ്രകടനം ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ്.

നായിക നയന്‍താര തന്നെയാകുമെന്നാണ് വാര്‍ത്ത.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

സൂപ്പര്‍ നായകന്മാരുടെ പിന്‍ബലമില്ലാതെ നയന്‍ താര ഒറ്റയ്ക്കാണ് അരത്തിനെ ഹിറ്റിലെത്തിച്ചത്.

നവാഗതനായ ഗോപി നയനാര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത ചിത്രത്തില്‍ രാമചന്ദ്രന്‍ ദുരൈ രാജ്, സുനു ലക്ഷ്മി, വിഘ്‌നേഷ്, രമേഷ്, വിനോദിനി വൈദ്യനാഥന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Top