cognizant

ചെന്നൈ: പ്രമുഖ ഐടി കമ്പനിയായ കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് ഇന്ത്യയില്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം കുറയ്ക്കാനൊരുങ്ങുന്നു.
ഡിജിറ്റല്‍ സേവനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ആളുകളെ വെട്ടിക്കുറക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ 2.60 ലക്ഷം ജീവനക്കാരാണ് കമ്പനിയുടെ ഭാഗമായി ജോലി ചെയ്യുന്നത്.

ഇതില്‍തന്നെ 75 ശതമാനത്തിലേറെപ്പേര്‍ ജോലിചെയ്യുന്നത് ഇന്ത്യയിലാണ്. അതില്‍ ഏകദേശം അഞ്ചു ശതമാനത്തോളം പേര്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടമാകാന്‍ പോകുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ശതമാനം ജീവനക്കാരെ പറഞ്ഞുവിടുന്ന പതിവുപ്രക്രിയയ്ക്ക് പുറമെയാണ് ഇത്തവണ കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങുന്നത്.

കഴിഞ്ഞ പാദത്തില്‍ 15.6 ശതമാനം ജീവനക്കാരാണ് കോഗ്‌നിസന്റില്‍ നിന്നു കൊഴിഞ്ഞുപോയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൊഴിഞ്ഞുപോക്ക് 3.50 ശതമാനം കുറഞ്ഞിട്ടുണ്ട്.

Top