കാപ്പിപ്പൊടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനവുമായി ലണ്ടന്‍ ബസ്സുകള്‍ നിരത്തുകളില്‍

ലണ്ടൻ : ലോകത്ത് മനുഷ്യൻറെ കണ്ടുപിടുത്തങ്ങൾ അനുദിനം വർധിക്കുകയാണ്.

മനുഷ്യൻ നേടിയെടുക്കാൻ സാധിയ്ക്കാത്തതായി ഒന്നുമില്ലായെന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൽ പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ലണ്ടൻ.

ഉപയോഗിച്ചതിന് ശേഷം നാം വലിച്ചെറിയുന്ന കാപ്പിപൊടിയിൽ നിന്ന് ഉണ്ടാകുന്ന ഇന്ധനം ബസുകളിൽ ഉപയോഗിക്കാൻ സാധിയ്ക്കുമെന്ന് റോയൽ ഡച്ച് ഷെൽ, ക്ലീൻ ടെക്നോളജി കമ്പനി ബയോ ബീൻ എന്നിവർ കണ്ടെത്തിയിരിക്കുന്നു.

ചില ബസുകളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

പുതിയ ജൈവ ഇന്ധനത്തിൽ കോഫി ഓയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ബയോ ബീൻ കമ്പനിയും , സഹ കമ്പനിയും ഒരു വർഷം ഒരു ബസ്സിന് ആവശ്യമായ ഓയിൽ നിർമ്മിക്കുന്നതിന് ചില തടസങ്ങൾ നേരിടുന്നുണ്ട് അതിനാൽ 20 ശതമാനം ശുദ്ധമായ മിശ്രിതവും മിനറൽ ഡീസൽ മിശ്രിതവും ഉപയോഗിച്ച് ബി 20 ഇന്ധനം ഉണ്ടാക്കുമെന്ന് കമ്പനി അറിയിച്ചു.

കാർബണിന്റെ ഉത്പാദനം തടയുന്നതിനായി ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ ലണ്ടൻ കൂടുതൽ പദ്ധതികൾ നടപ്പാകുന്നുണ്ട്.

നിലവിൽ കാറ്ററിങ് വ്യവസായത്തിൽ ഉപയോഗിക്കുന്ന പാചക എണ്ണ ശേഖരിച്ച് ഇന്ധനം നിർമ്മിക്കുന്നുണ്ട്.

ലണ്ടനിലെ ജനങ്ങൾ ഒരു ദിവസം 2,3 കപ്പ് കാപ്പി കുടിക്കുന്നുണ്ട്. ഇത് ഒരു വർഷത്തിൽ 200,000 ടൺ മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു.

ഇത്തരത്തിൽ കാപ്പിയിൽ നിന്ന് ലഭിക്കുന്ന മാലിന്യങ്ങൾ ഫാക്ടറികളിൽ നിന്നും സ്ട്രീറ്റ് ശൃംഖലകളിൽ നിന്നും ശേഖരിക്കുമെന്നും, ഉണക്കിയതിന് ശേഷം എണ്ണയായി വേർതിരിച്ചെടുക്കുമെന്നും ബയോ ബീൻ വ്യക്തമാക്കി.

റിപ്പോർട്ട് : രേഷ്മ പി എം

Top